Thursday, May 19, 2011

നഷ്ടപ്പെടുന്നത്...


ഒരുപാട് നഷ്ടബോധങ്ങള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു ...എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു...പഠിച്ചില്ല എന്നാ ദുഃഖത്തില്‍ നശിച്ച നാല് വര്‍ഷങ്ങള്‍ എന്നെ ഒരിക്കല്‍ പോലും നഷ്ടഭോധതിന്റെ പടങ്ങള്‍ പഠിപ്പിച്ചിട്ടില്ല ...ഇന്നത്തെ ബാല്യത്തിനും എനിക്കും നഷ്ടമായത് ഒന്നാണ്...ഞാന്‍ അതില്‍ ദുഖിക്കുന്നു എന്നാല്‍ അവര്‍ ആ ദുഖത്തിന്റെ വില അറിയുന്നില്ല.
അവര്‍ക്ക് നഷ്ടമായത് എന്തെന്ന് അവര്‍ അറിയുന്നില്ല....
അച്ചനും അച്ഛമ്മയും പറഞ്ഞു തരുന്ന കഥകള്‍...
വേനലവധിക്ക് കെട്ടിയാടുന്ന ഊഞ്ഞാല്‍ ....
ലാഭം നോക്കാത്ത കുട്ടി കടകള്‍ ....
പച്ചോല മടഞ്ഞുണ്ടാക്കുന്ന ഓലപ്പന്തും ഓലപീപ്പിയും...
റബ്ബര്‍ ചെരിപ്പും ഉജാല ബോട്ട്ലെ ഉം വെച്ചുണ്ടാക്കുന്ന വണ്ടി....
പിന്നെയും ...പിന്നെയും....
മറവി ശാപമായി ..എനിക്ക് നഷ്ടമായ ബാല്യം...
ഇന്നത്തെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നപോലെ നശിപ്പിക്കുകയാണ്....
ഓര്‍ക്കുക നഷ്ടമാവുന്നത് തിരിച്ചുപിടിക്കാന്‍ ഇപ്പോഴും പറ്റി എന്നുവരില്ല....

No comments:

Post a Comment